പറവൂർ : പേരിൽമാത്രം ഗാന്ധിനാമം കൊണ്ടുനടന്ന് ഗാന്ധിജിയെ ഉപേക്ഷിച്ചു ഭരിച്ച് മുടിപ്പിച്ച കോൺഗ്രസ് ഭരണത്തിനുശേഷം ഗാന്ധിയൻ ആശയങ്ങളെ നടപ്പിലാക്കുന്ന മോഡിയുടെ പുതിയ ഇന്ത്യയെ നമുക്ക് കാണാമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജീ. വാര്യർ പറഞ്ഞു. പറവൂരിൽ നടന്ന ഗാന്ധി സങ്കല്പ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൻധൻ യോജന മുതൽ സ്വച്ഛ് ഭാരത് വരെ നടപ്പാക്കി. ഗാന്ധിയൻ ആശയങ്ങളെ പ്രായോഗികവത്കരിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ.എസ്. പുരുഷോത്തമൻ,ആർ. അരവിന്ദ്, ജില്ല സെക്രട്ടറി കെ.എസ്. ഉദയകുമാർ, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, അജി പൊട്ടശേരി, സിന്ധു നാരായണൻകുട്ടി, ബി. ജയപ്രകാശ്, വിവേക് പഴങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.