പറവൂർ : കേരളത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിന് നീതി, നിയമപാലകർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഉള്ളാടൻ മഹാസഭ എറണാകുളം ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. വാളയാർ കേസിൽ പുനരന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ നൽകി നീതി ഉറപ്പാക്കണം. യോഗത്തിൽ സലിം തുരുത്തിൽ, പ്രകാശൻ, അജിത്ത്കുമാർ, അൽഫോൺസാ, ശ്രീല, രാമകൃഷ്ണൻ വീട്ടൂർ, കുഞ്ഞൻ, വിജയൻ പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു.