പറവൂർ : മത്സ്യസമ്പത്തിന് പ്രതികൂലമായിട്ടുള്ള ഉൾനാടൻ ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണ് നീക്കണമെന്ന് കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) പറവൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എം.യു. അജി, ടി.എൻ. സോമൻ, എം.സി. സജീവ്, കെ.പി. വിശ്വനാഥൻ, എം.ആർ. ശോഭനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ. അശോകൻ (പ്രസിഡന്റ്), എം.യു. അജി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.