അങ്കമാലി : സ്ത്രീധന നിരോധനദിനാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിൽ സംഘടിപ്പിച്ച സ്ത്രീധന നിരോധന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി ഓഫീസർ എൻ. ദേവി വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു വി തെക്കേക്കര, എം.പി. ലോനപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. അയ്യപ്പൻ, ഗ്രേസി റാഫേൽ എന്നിവർ പ്രസംഗിച്ചു.