അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംവാദസദസ് അറിവ് ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നവകേരളം പ്രതീക്ഷകളും ആകുലതകളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, ഐ.പി.ജേക്കബ്, എം.എസ്. മോഹനൻ, നോബി കുഞ്ഞപ്പൻ, ജോളി പി ജോസ് എന്നിവർ പ്രസംഗിച്ചു.