അങ്കമാലി : ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിൽ (ജെ.സി.യു) നിന്നുള്ള പതിനഞ്ചംഗ പഠനസംഘം അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) എത്തി. ഒരു മാസത്തോളം പഠനസംഘം കേരളത്തിലുണ്ടാകും. ഡിസ്റ്റിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ജെ.സി.യുവിന്റെയും നേതൃത്വത്തിൽ ഡിസംബർ 11ന് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ജെ.സി.യുവിൽ നിന്നുള്ള പഠനസംഘം പങ്കെടുക്കും. ഡിസ്റ്റ് മാനേജർ ഫാ. ജെയിംസ് ചേലപ്പുറത്ത് , ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ , ഫാ. ലിൻഡോ പുതുപറമ്പിൽ ,പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, ജിജോ ജോയ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.