liabrary
ഗ്രാമദളം ലൈബ്രറി ലൈബ്രറി പ്രവർത്തകനായിരുന്ന ആർ.എൻ. സജീവ് സജീവ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ആർ. രഘു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലൈബ്രറി പ്രവർത്തകനായിരുന്ന ആർ.എൻ. സജീവ് അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാരദാനവും തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഗായത്രിവാസൻ, മനോജ് പി. മൈലൻ, കെ.പി. അശോകൻ, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പെരിയാർ നീന്തിക്കടന്ന ആറ് വയസുകാരി സ്വാതികൃഷ്ണയെ അനുമോദിച്ചു.