ആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഉന്നതാധികാര സമിതി അംഗവും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമായ ഡൊമിനിക് കാവുങ്കൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിയാൽ അയ്യായിരം വിദ്യാത്ഥികൾ ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടതായി വരും. ഈ നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ പിൻതിരിയണം.