ആലുവ: നൊച്ചിമ സേവന ലൈബ്രറി, സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രം, നൊച്ചിമ ഗവ. ഹൈസ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനം ആചരിച്ചു. സാക്ഷരതാമിഷൻ തയ്യാറാക്കിയ ഭരണഘടന കൈപ്പുസ്തകം പ്രധാന അദ്ധ്യാപകൻ എം. മുഹമ്മദാലി വിതരണം ചെയ്തു. ഭരണഘടന സംരക്ഷണ പ്രതിജ്ഞ, ഭരണഘടന പഠനക്ലാസ് എന്നിവയും നടന്നു. എസ്.ആർ.ജി കൺവീനർ പി.എ. റഹിം, സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ, എം.പി. നിത്യൻ, കെ.ആർ. ശ്രീജ എന്നിവർ നേതൃത്വം നൽകി.