നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി നടപ്പാക്കുന്ന വനിതകൾക്ക് ആട് വളർത്തൽ പദ്ധതി (വനിത) പ്രകാരം അനുവദിച്ച ഗുണഭോക്താക്കൾക്കുള്ള ആടുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, മെമ്പർമാരായ മനോജ് പി. മൈലൻ, ഗായത്രി, ഡോ. പ്രസീദ് സി.പി എന്നിവർ പങ്കെടുത്തു.