പെരുമ്പാവൂർ:വെങ്ങോല പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബിജെ പി വെങ്ങോല പഞ്ചായത്ത് കമ്മിറ്റി മാർച്ചും, റോഡ് ഉപരോധവും നടത്തി. പ്രസിഡന്റ് .കെ.വി. രതീഷ് കുമാറും ജനറൽസെക്രട്ടറി അനൂപ് വാരിക്കാടും നേതൃത്വം നൽകി.വെങ്ങോല പഞ്ചായത്ത് ഓഫീസിന്റെ സമീപത്തു നിന്നും ആരംഭിച്ച മാർച്ച് വെങ്ങോല കവലയിൽ അവസാനിച്ചു. മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് ഉപരോധിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു പെരുമ്പാവൂർ മണ്ഡലം കൺവീനർ എം.എ.ഷാജി ,മണ്ഡലം ജനറൽസെക്രട്ടറി മോഹൻദാസ്,മണ്ഡലം ട്രഷറർ അജിൽ കുമാർ, എറണാകുളം ജില്ല എസ്.സി.മോർച്ചാ വൈസ്.പ്രസിഡന്റുമാരായ കെ.സി രവി, രതി രാജു എന്നിവർ പ്രസംഗിച്ചു.