കൂത്താട്ടുകുളം:മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ വിതരണ ഉദ്ഘാടനവും കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കോർ ബാങ്കിംഗ് പ്രവർത്തനോദ്ഘാടനവുംവ്യാഴാഴ്ച രാവിലെ കൂത്താട്ടുകുളം നഗരസഭ ടൗൺ ഹാളിൽ നടത്തും. കൂത്താട്ടുകുളം നഗരസഭ പരിധിയി​ൽസ്വകാര്യ ബ്ലേഡ് ഫിനാൻസ് കമ്പനികൾ, കൊള്ളപ്പലിശക്കാർ, അന്യസംസ്ഥാന വട്ടി പലിശക്കാർ, തുടങ്ങിയവരുടെ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്ന സാധാരണക്കാരെ ഇതിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും കുടുംബശ്രീയും സംയുക്തമായി നടത്തുന്നതാണ് മുറ്റത്തെ മുല്ല പദ്ധതി.ബാങ്ക് പ്രസിഡണ്ട് സണ്ണി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ ഉദ്ഘാടനം നിർവഹിക്കും. സഹകരണ ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനം എം പി ഐ ഡയറക്ടർ ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ റോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.