buds-school
പള്ളിപ്പുറം ബഡ്‌സ് സ്‌കൂൾ സന്ദർശിച്ച കോൺഗ്രസ് പ്രവർത്തകർ അവിടെ കിടന്ന പാമ്പിന്റെ പൊഴിഞ്ഞ പടം ഉയർത്തിക്കാട്ടുന്നു

വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിന് കീഴിലുള്ള ഭിന്നശേഷിക്കാരുടെ വിദ്യാലയമായ കോവിലകത്തുംകടവ് ബഡ്‌സ് സ്‌കൂളും പരിസരവും കോൺഗ്രസ് പ്രവർത്തകൾ ശുചീകരിച്ചു. കാടുപിടിച്ചുകിടന്ന കെട്ടിടത്തിൽ വലിയ പാമ്പ് പടം പൊഴിച്ചിട്ടിരിക്കുന്നത് കണ്ടെത്തി. ശുചീകരണ പ്രവർത്തനത്തിൽ വി.എസ്. സോളിരാജ്, എ.ജി. സഹദേവൻ, ജാസ്‌മോൻ മരിയാലയം, പി.ബി. സുധി, അലക്‌സാണ്ടർ റാൻസൻ, സലീഷ് രാജ്, കെ.ആർ. ബിജു, പി.കെ. ഹരി, എ.കെ. പ്രഹ്ലാദൻ, സുരേഷ്, കെ.ജെ. സുധീർ എന്നിവർ പങ്കെടുത്തു.