വൈപ്പിൻ: സിറ്റി ഗ്യാസ് പദ്ധതി വൈപ്പിനിലും നടപ്പാക്കണമെന്ന് ഞാറക്കൽ സഫ്ദർ ഹാഷ്മി സാംസ്‌കാരിക കേന്ദ്രം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വൈപ്പിനിലെ പുതുവൈപ്പിൽ നിന്നാണ് ഗ്യാസ് പോകുന്നതെങ്കിലും വൈപ്പിൻകരയെ ഇതുവരെ പരിഗണിച്ചിട്ടില്ല. യോഗത്തിൽ പ്രസിഡന്റ് കെ കെ വിലാസൻ അദ്ധ്യക്ഷനായി. വി.കെ. ഭക്തവത്സലൻ, എം.കെ. ലൈലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. വിലാസൻ (പ്രസിഡന്റ്), എം.കെ. ലൈലൻ (വൈസ് പ്രസിഡന്റ്), എം.കെ. രതീശൻ (സെക്രട്ടറി), എൻ.ബി. സത്യൻ (ജോയിന്റ് സെക്രട്ടറി), പി.ബി. വാഹനൻ (ട്രഷറർ).