വൈപ്പിൻ: ബി.ജെ.പി വൈപ്പിൻ നിയോജകമണ്ഡലത്തിന്റെ നേത്വത്വത്തിൽ നടത്തിയ ഗാന്ധി സങ്കല്പയാത്ര ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു നയിച്ചു. എളങ്കുന്നപ്പുഴയിൽ നിന്നാരംഭിച്ച് നായരമ്പലത്ത് അവസാനിച്ച ജാഥ സംസ്ഥാന കമ്മറ്റി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.എൻ. വേദരാജ്, എൻ.എം. രവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ. കൈലാസൻ, നളിനി സുഗതൻ, എ.എസ്. ബാബു, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ, മണ്ഡലം സെക്രട്ടറിമാരായ എ.എസ്. ഷിനോസ്, സുധീഷ് അഞ്ചുതൈക്കൾ, സി.ജി. രാധാകൃഷ്ണൻ, പി.എം. സന്തോഷ്, മീരാദയാലു, ഒബിസി മോർച്ച വൈപ്പിൻ മണ്ഡലം പ്രസിഡന്റ് എ. കെ. സുരേന്ദ്രൻ, ജയപ്രകാശ്, എ.എൻ. അനീഷ്, കെ.ടി. ബിനീഷ്, ഇ.എസ്. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.