വൈപ്പിൻ: മുനമ്പം ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ ചെറായി വിക്ടറി റസിഡന്റസ് അസോസിയേഷൻ യുവാക്കളും ലഹരി ഉപയോഗവും എന്ന വിഷയത്തിൽ ഡിസംബർ ഒന്നിന് ക്ലാസ് നടത്തും. രാവിലെ 10 ന് ചെറായി ശ്രീനാരായണ സാംസ്‌കാരികസംഘം ഹാളിൽ ആരംഭിക്കുന്ന ക്ലാസ് പൊലീസ് ഓഫീസേഴ്‌സ് കൗൺസലിംഗ് ഫിസിയോളജിസ്റ്റ് ഒ.ജെ. സ്‌കറിയ നയിക്കും.