ആലുവ: മഹാകവി കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി അശോകപുരം വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ എസ്.എ.എം. കമാൽ അദ്ധ്യക്ഷത വഹിച്ചു. കെ. രവിക്കുട്ടൻ വിഷയം അവതരിപ്പിച്ചു. കെ.എ. ഷാജിമോൻ, കെ. ജയപ്രകാശ്, സി.കെ. ജയൻ, പി.ടി. ലെസ്ലി, കെ.വി. പ്രസന്നൻ എന്നിവർ സംസാരിച്ചു.