mavely
ജോസ് മാവേലി സ്വർണ മെഡലുകളുമായി

ആലുവ: ഓൾ കേരള സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ ജോസ് മാവേലി മൂന്ന് സ്വർണ മെഡലുകൾ നേടി സംസ്ഥാന ചാമ്പ്യനായി. 65 + വിഭാഗത്തിൽ 100, 200, 400 മീറ്റർ ഓട്ടമത്സരങ്ങളിലാണ് മെഡലുകൾ നേടിയത്.

ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനും അദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്. 2004ൽ തായ്‌ലന്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ജോസ് മാവേലി സ്വർണം നേടിയിരുന്നു. 2011ൽ ചണ്ഡീഗഢിൽ നടന്ന നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടി ഇന്ത്യൻ ചാമ്പ്യനുമായിട്ടുണ്ട്.
തെരുവിലലയുന്ന കുട്ടികളുടെ ആശ്രയമായ ജനസേവ ശിശുഭവന്റെ സ്ഥാപകനായ ജോസ് മാവേലി കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോർട്‌സ് അക്കാദമി എന്ന സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.