ആലുവ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ രാജഗിരി കോളേജ് കളമശേരിയിലെ ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, വിവിധ അസോസിയേഷനുകൾ പൊതുജനങ്ങൾ എന്നിവർക്കായി നടത്തുന്ന വിവിധ ബോധവത്കരണ ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് നിർവഹിച്ചു. റെഡ് ക്രോസ് ആലുവ താലൂക്ക് ചെയർമാൻ ഡോ.സി.എം. ഹൈദ്രാലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ റോമിയോ ജോസഫ്, എം.കെ. ദേവദാസ്, ഇ.എ. അബുബക്കർ, ലിൻസി എസ്.ജെ, ഇ.എ. ഷബീർ, എസ്.ഡി. ജോസ് എന്നിവർ പ്രസംഗിച്ചു. ജോബി തോമസ് വ്യക്തിത്വവികസന ക്ലാസെടുത്തു.