special
1, പള്ളിച്ചിറങ്ങര ചിറ- 2, പള്ളിച്ചിറയിലെ വിശ്രമ കേന്ദ്രം

മൂവാറ്റുപുഴ : പള്ളിച്ചിറ ടൂറിസം പദ്ധതി ഇനി​യുംയാഥാർത്ഥ്യമായി​ല്ല. പെരുമ്പാവൂർ - മൂവാററുപുഴ എം.സി റോഡിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനടൂറിസ്റ്റ് കേന്ദ്രമാണ് പള്ളിച്ചിറങ്ങര . എന്നാൽ ചിറയിലേക്ക് വെളളം എത്തിക്കാൻ തൃക്കളത്തൂർ കനാലിന് സമീപത്തെ പാടത്ത് കിണർ കുഴിച്ചതല്ലാതെ മറ്റ് പണികളൊന്നും ഇതുവരെ നടപ്പായില്ല. പമ്പ് ഹൗസ്,പൈപ്പ് സ്ഥാപിക്കുന്നതടക്കമുള്ള പണികളൊന്നും നടന്നില്ല. അനുവദിച്ച ഫണ്ടിൽ എത്ര ചെലവായി എന്നു പോലും അറിയില്ല . ആദ്യഘട്ട നിർമ്മാണത്തിനാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. പള്ളിച്ചിറങ്ങര പാർക്കും, കുരിശു പളളിയും, മുസ് ലിം ജമാഅത്ത് പളളിയും, പളളിക്കാവ് ക്ഷേത്രവും, തോളുരുമി നിൽക്കുന്ന പളളിച്ചിറങ്ങരയിൽ ആരാധനാലയങ്ങളോട് ചേർന്ന് പണ്ടത്തെ രാജ്യ പ്രമുഖർക്കുള്ള വിശ്രമകേന്ദ്രവുമുണ്ട് . ശബരിമല തീർത്ഥാടകർക്ക് വിശ്രമകേന്ദ്രമൊരുക്കുന്നതിന് എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ കേന്ദ്രമാണി​ത് ഇവിടെയുള്ള വിശ്രമകേന്ദ്രം വിപുലപ്പെടുത്തിയാൽ അയ്യപ്പഭക്തർക്ക് വിരിവക്കുവാനും വിശ്രമിക്കുവാനും കഴിയും . തൊട്ടടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി ശബരിമലക്ക് യാത്ര തുടരുകയും ചെയ്യാം.വർഷ കാലത്ത് നിറഞ്ഞു കവിയുന്ന ചിറ കടുത്ത വേനലിൽ വറ്റി വരളും. ഈ സമയത്ത് തൃക്കളത്തൂരിൽ നിന്നും കുറഞ്ഞ ചെലവിൽ ജലസേചനത്തിനൊപ്പം ചിറയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയുംഉണ്ടായിരുന്നു.

പള്ളിച്ചിറ നവീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറകണം വിനോദ സഞ്ചാര മേഖല വിപുലപ്പെടുത്തുവാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കണം


നൗഷാദ് പള്ളിച്ചിറ, പ്രസിഡന്റ്,പള്ളിച്ചിറങ്ങര


വേനൽ കാലത്തും വെള്ളം എത്തിച്ച് നീന്തൽകുളം,

പെഡൽ ബോട്ടും, ചിറക്ക്ചുറ്റം വാക് വേയും, കോഫി ഹൗസും,

വഴിയാത്രക്കാർക്ക് വിശ്രമകേന്ദ്രം


.

ജില്ലാ പഞ്ചായത്ത് പ്രാരംഭ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത് 50 ലക്ഷം രൂപ