കോലഞ്ചേരി: പതിനാറു തികഞ്ഞോ, വോട്ടർ പട്ടി​കയി​ൽ പേരു ചേർക്കാം. തിരിച്ചറിയൽ കാർഡിലെ 'ആളെ തിരിച്ചറിയാനാകാത്ത' പഴയ മുഖം മാറ്റി​ ഒറിജിനൽ മുഖം വരുത്തണോ? തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതി​ അവസാനി​ക്കാൻ അഞ്ചു ദിവസം കൂടിയേയുള്ളൂ. മാറ്റങ്ങൾ ഈ 30 നകം വേണം. പുതുക്കിയ കാർഡ് തപാൽ വഴി ലഭിക്കും. ഇതിനായി നേരത്തെ മൂന്നു തവണ അവസരം നൽകിയിട്ടും കേരളത്തിൽ പ്രയോജനപ്പെടുത്തിയത് ഏഴു ശതമാനം പേർ മാത്രം.

മാറേണ്ടത് എങ്ങനെ? അൺഎൻറോൾഡ് മെമ്പേഴ്സ് ലിങ്കിലൂടെയാണ് ലിസ്​റ്റിൽ പേര് ചേർക്കുക. വോട്ടവകാശത്തിന് പക്ഷേ 18 തി​കയണം. ആ ദി​വസം അപേക്ഷകന്റെയും ബി​.എൽ.ഒയുടെയും മൊബൈലി​ൽ അപ്ഡേറ്റ് സന്ദേശമെത്തും. തുടർനടപടി​ ബി​.എൽ.ഒയുടെ ചുമതലയാണ്. • ഫാമിലി വെരിഫിക്കേഷൻ ലിങ്കിൽ കുടുംബത്തിലെ അംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താനും ഓപ്ഷനുണ്ട്. തിരഞ്ഞെടുപ്പ് ഐ.ഡി കാർഡിലെ നമ്പർ വേണ്ടിവരും. തുടർന്ന് ഓരോ അംഗത്തിന്റെയും വെരിഫിക്കേഷൻ നടത്താം. മാറ്റങ്ങൾ എങ്ങ​നെ? • www.nvsp.in എന്ന വെബ്‌സൈ​റ്റിൽ ഇലക്ട്രൽ വേരിഫിക്കേഷൻ പ്രോഗ്രാം ലിങ്കിലൂടെ. • പ്ളേ സ്റ്റോറിൽ ലഭ്യമായ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്ളിക്കേഷൻ വഴി. • താലൂക്ക് ഓഫീസുകളി​ലെ വോട്ടർ ഫെസിലി​റ്റേഷൻ സെന്ററിലും സൗജന്യ സേവനം ലഭ്യം. • അക്ഷയ സെന്റൽ ഒരാൾക്ക് 5 രൂപ നിരക്കിലും ഈ സംവിധാനം ഉപയോഗിക്കാം.