മൂവാറ്റുപുഴ: മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ മൂവാറ്റുപുഴയിൽ നിന്നും പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മൂവാറ്റുപുഴയിൽ നിന്നും മത്സരത്തിനായി പോകുന്ന ഫെസ്സി മോട്ടിയ്ക്കും, കെ.എം. ബിജുവിനുമാണ് യാത്രയയപ്പ് നൽകിയത്. എം.എൽ.എ ഓഫീസിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജോളി.പി.ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഡിസംബർ രണ്ട് മുതൽ ഏഴ് വരെയാണ് മീറ്റ് . 4550 വിഭാഗത്തിൽ നാല് ത്രോയിനങ്ങളിലാണ് ഫെസ്സി മോട്ടി മത്സരിക്കുന്നത്. 5055 വിഭാഗത്തിൽ ജാവലിൻ ത്രോയിൽ കെ.എം.ബിജു മത്സരിക്കുന്നു. കേരളത്തിൽ നിന്നും 65 പേരുൾപ്പെടെ, 300പേരാണ് മലേഷ്യയിലേയ്ക്ക് പോകുന്നത്. ഈമാസം 30ന് വൈകിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് കേരള ടീം യാത്ര തിരിക്കുന്നത്.