മൂവാറ്റുപുഴ: ഇ. ഇ.സി ജംഗ്ഷനിൽ ബൈക്കിന് പിന്നിൽ ടോറസ് ഇടിച്ചെങ്കിലും ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തു നിന്നുവന്ന ബൈക്കിന്റെ പിന്നിൽ അമിതവേഗതയിൽ വരികയായിരുന്ന ടോറസ് തട്ടുകയായിരുന്നു. യാത്രക്കാരൻ റോഡരികിലേക്കും ബൈക്ക് ടോറസിനടിയിലേക്കും വീണു. ടോറസിന്റ പിൻചക്രം കയറി ബൈക്ക് തകർന്നു. യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.