കോലഞ്ചേരി: കേരള കർഷക സംഘം ജില്ലാ സമ്മേളനം തുടങ്ങി .ജില്ലാ പ്രസിഡന്റ് പി എം ഇസ്മായിൽ പതാക ഉയർത്തി .പ്രതിനിധി സമ്മേളനം എ .ഐ . കെ .എസ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസാരിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു , ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ,കേന്ദ്ര കമ്മിറ്റിയംഗം ശ്രീരഞ്ജിനി വിശ്വനാഥൻ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ മോഹനൻ ,പി കെ സോമൻ , കെ എൻ രാധാകൃഷ്ണൻ , മിനി ഗോപി തുടങ്ങിയവർ സംസാരിച്ചു . പ്രതിനിധി സമ്മേളനം ഇന്ന് തുടരും . വൈകിട്ട് 5 ന് തോന്നിക്കയിൽ നിന്ന് റാലി ആരംഭിക്കും . തുടർന്ന് സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും .