പറവൂർ : അണ്ടിപ്പിള്ളിക്കാവ് – വടക്കുംപുറം റോഡിലെ വീതികുറഞ്ഞ വാടയിൽതോട് പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടി സ്വീകരിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ഫ്ലഡ് ഡാമേജ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായും ഉടൻ പണി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.