akpa-dist-conf-paravur-
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ ജില്ലാ സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫി അവാർഡ് വിതരണം മുൻസിപ്പൽ ചെയർമാൻ ഡി. രാജ്കുമാറും വിദ്യാഭ്യാസ അവാർഡ് വിതരണം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസി രാജുവും മെറിറ്റോറിയൽ അവാർഡ് വിതരണം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണനും നിർവ്വഹിച്ചു.

സംസ്ഥാന നിരീക്ഷകൻ സന്തോഷ് ഫോട്ടോ വേൾഡ് സീനിയർ അംഗങ്ങളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗ്രേയ്സ് , പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി, സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാട്, സംസ്ഥാന വെൽഫെയർ ബോർഡ് ചെയർമാൻ ജോസ് മുണ്ടക്കൽ, എൻ.കെ. ജോഷി, ടി.ജെ. വർഗീസ്‌, ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ, ജില്ലാ ട്രഷർ സജി മാർവെൽ, വൈസ് ചെയർമാൻ സാബു സുവാസ് തുടങ്ങിയവർ സംസാരിച്ചു. പതിനാല് മേഖലകളിൽ നിന്നുള്ള 2000 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.