ആലുവ: കെയർഹോം പദ്ധതിയിലേക്ക് മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ ഡിവിഡന്റ് വിഹിതമായ 27,60,320 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് വി.എം. ശശി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. സെക്രട്ടറി പി.എച്ച്. സാബു, ബോർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.