bhavan
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയിൽ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച ഘടലയതരംഗം

കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണനും സംഘവും ഘടലയതരംഗം അവതരിപ്പിച്ചു.

വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, വൈസ് ചെയർമാൻ ജി. ഗോപിനാഥൻ, ഡയറക്ടർ ഇ. രാമൻകുട്ടി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

ആറ്റുകാൽ ബാലസുബ്രഹ്മണ്യം (വയലിൻ), വിവേക് ഷേണായ് (ഓടക്കുഴൽ), ആർ.കെ. രഞ്ജിത്ത് (വായ്പ്പാട്ട് ), കലൈനാഥ് (മൃദംഗം), തൃപ്പൂണിത്തുറ എൻ ഗോപാലകൃഷ്ണൻ (ഗഞ്ചിറ), കാവിൽ ഉണ്ണിക്കൃഷ്ണ വാര്യർ (ചെണ്ട), തൃപ്പൂണിത്തുറ കൃഷ്ണകുമാർ (ഇടയ്ക്ക), ധർമ്മതീർഥൻ (തബല), സച്ചിദാനന്ദ പൈ (മുഖർശംഖ് ) എന്നിവരാണ് വേദിയിലെത്തിയത്.