കൊച്ചി: കളിക്കുന്നതിനിടയിൽ കളിപ്പാട്ടത്തിന്റെ മെറ്റൽ നട്ട് മൂക്കിലകപ്പെട്ട നാലരവയസ്സുകാരന്റെ ജീവൻ രക്ഷിച്ചു. മെറ്റൽ നട്ട് കുട്ടിയുടെ മൂക്കിലകപ്പെട്ടു എന്നറിയാതെയാണ് മാതാപിതാക്കൾ കുട്ടിയെ കൊച്ചി കിൻഡർ ആശുപത്രിയിൽ എത്തിച്ചത്. ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്‌മെന്റിലേയ്ക്ക് എത്തിക്കുമ്പോൾ കുട്ടിയും ബുദ്ധിമുട്ടുകളൊന്നും കാണിച്ചിരുന്നില്ല. ഇ.എൻ.ടി വിഭാഗത്തിൽ പരിശോധനക്കിടയിൽ കുട്ടി രണ്ടുമൂന്ന് തവണ ചുമച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ലോഹ നട്ട് കുട്ടിയുടെ ശ്വാസകോശത്തിൽ എത്തിയതായി കണ്ടെത്തിയത്. തുടർന്ന് ജനറൽ അനെസ്‌തേഷ്യക്ക് കീഴിൽ ബ്രോൻകോസ്‌കോപ്പിയിലൂടെ ലോഹ ഭാഗം നീക്കം ചെയ്തു. കുട്ടികൾക്ക് ചെറിയ വസ്തുക്കൾ ചെവിയിലും മൂക്കിലുമൊക്കെ ഇടാനുള്ള പ്രവണത ഉണ്ടാകുമെന്നും മാതാപിതാക്കൾ ശ്രദ്ധപുലർത്തണമെന്നും കൊച്ചി കിൻഡർ ഹോസ്പിറ്റൽ ഇ.എൻ.ടി വിഭാഗം ഡോ. രഞ്ജിത്ത് പീറ്റർ പറഞ്ഞു.