കൊച്ചി : മരട് ഫ്ളാറ്റ് കേസിലെ പ്രതി ആൽഫ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടമ പോൾ രാജിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളായിരുന്ന മരട് പഞ്ചായത്ത് മുൻ ജൂനിയർ ക്ളാർക്ക് പി.ഇ. ജോസഫ്, സാനി ഫ്രാൻസിസ് എന്നിവർക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. അതേസമയം മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് നൽകിയ ജാമ്യാപേക്ഷ വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. കേസിൽ കീഴടങ്ങിയ മുൻ യു.ഡി ക്ളാർക്ക് ജയറാം നായിക്കിനെ കൂടുതൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ നവംബർ 29 ന് തിരിച്ചു കോടതിയിൽ ഹാജരാക്കണം. തീരപരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.