പെരുമ്പാവൂർ: തആവുനുൽ ഖദം വെൽഫെയർ അസോസിയേഷൻ ഡിസംബർ 23 ന് വെങ്ങോല മലയാംപുറത്തു പടിയിൽ നടത്തുന്ന എറണാകുളം ജില്ല സമ്മേളനം വിജയമാക്കുന്നതിനുള്ള കർമപദ്ധതിക്ക് സ്വാഗത സംഘം ചെയർമാൻ ജനാബ് എം.കെ ഹംസ ഹാജി മുടിക്കല്ലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രൂപം നൽകി. അസോസിയേഷൻ പ്രസിഡൻറ് അബൂബക്കർ ഖാസിമി ഉദ്ഘാടനം ചെയ്തു ജനറൽ കൺവീനർ സി.വൈ. മീരാൻ ഹാജി കണ്ടന്തറ, സ്വാഗതസംഘം ട്രഷറർ അബൂബക്കർ ഹാജി കാനാപുറം, ഹാജി മുഹമ്മദ് വെട്ടത്ത്, കെ.എം.എസ് മുഹമ്മദ് ഹാജി, സിദ്ധീഖ് മോളത്ത്, ത ആവുനുൽ ഖദം സെക്രട്ടറി അബ്ദുൽ ഹമീദ് ബാഖവി, ഷിഹാബുദ്ധീൻ ഹസനി, നൗഷാദ് ഫൈസി പട്ടിമറ്റം, അബ്ദുറഷീദ് ബാഖവി, അബ്ദുൽ അസീസ് സഖാഫി, ഷംസുദ്ദീൻ ബ ദ്രി, ഹസ്സൻ മുസ് ലിയാർ, അഷറഫ് ബാഖവി അബ്‌റാരി, അൻവർ ബാഖവി, സലിം മൗലവി വാത്തിമറ്റം, മുഹി യദ്ദീൻ മൗലവി വട്ടപ്പാറ ,ഉമർ മൗലവി, മൻസൂർ അലി ദാരിമി, ഫാറൂഖ് ഫൈസി, ഷംസുദ്ധീൻ ഹസനി, നൗഷാദ് മളാഹിരി , തുടങ്ങിയവർ പ്രസംഗിച്ചു