മൂവാറ്റുപുഴ : കെഎസ്ആർടി സിയിലെ പ്രശ്നങ്ങൾ പരിഹരിയ്ക്കുവാൻ സർക്കാർ ഇടപെടുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ 13 ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ സിഐടിയു ഡിസംബർ 2 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹത്തിന്റെ ഭാഗമായി ജില്ലാതല സമര പ്രചാരണ കാൽനട ജാഥ തുടങ്ങി. മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മോഹനൻ ജാഥ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ എ നജിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി.യു ഏരിയാ സെക്രട്ടറി സി കെ സോമൻ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സജിത് ടി.എസ് കുമാർ ക്യാപ്റ്റനായ ജാഥ കച്ചേരിത്താഴം, അമ്പലംപടി,വാളകം, പെരുവംമൂഴി, എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കോലഞ്ചേരിയിൽ സമാപിച്ചു. 30 ന് വൈകിട്ട് എറണാകുളം ബോട്ട് ജെട്ടിയിലാണ് സമാപനം.