കൊച്ചി: കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ (കെ.പി.എ) എറണാകുളം മേഖലയുടെ കുടുംബ സംഗമം 'അക്ഷര സന്ധ്യ' സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ഹസൈനാർ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് നടന്ന കേരള പ്രിന്റേഴ്സ് അസോസിയേഷൻ എറണാകുളം സിറ്റി മേഖല കുടുംബസംഗമത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എസ് ബിനീഷ്, മേഖല പ്രസിഡന്റ് എ.ആർ മനോജ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത്, സംസ്ഥാന സെക്രട്ടറി ഇ.വി രാജൻ, ജില്ലാ പ്രസിഡന്റ് ബിനു പോൾ, ജില്ലാ സെക്രട്ടറി കെ.കെ ഉദയകുമാർ, അഡ്വ. സാനു പി. ചെല്ലപ്പൻ, പി.കെ സുരേന്ദ്രൻ, ടി.എസ് ജോഷി, ടി.എം ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾക്ക് എല്ലാവർക്കും തൊഴിൽ അതിലൂടെ അല്ലാവർക്കും ക്ഷേമം എന്ന മുദ്രാവാക്യം നടപ്പിലാക്കാൻ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് ഒരു ബിസിനസ് ഡയറക്ടറി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ അവാ‌ർഡും പ്രകാശനം ചെയ്തു. ബിജിഷ ബിജോയെ ആദരിച്ചു.