മൂവാറ്റുപുഴ: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി. മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജി സങ്കൽപ്പയാത്ര വാഴക്കുളത്ത് സംസ്ഥാന കമ്മിറ്റിയംഗം എം.ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനായ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ്, വൈസ് ക്യാപ്റ്റൻ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ എന്നിവർ നയിക്കുന്ന പദയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ ഉദ്ഘാടനംചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. ചന്ദ്രൻ സെബാസ്റ്റ്യൻ മാത്യു, സെക്രട്ടറിമാരായ തങ്കകുട്ടൻ, വി.സി. ഷാബു, സിന്ധു മനോജ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖാ പ്രഭാദ്, ട്രഷറർ അജീവ്, നാഷ ണലൈസ്ഡ് കോൺഗ്രസ്സ് കുര്യാക്കോസ് തളിയിച്ചിറ, മനോജ് ഇഞ്ചൂർ, സുരേഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.