കൊച്ചി: കൊച്ചിയുടെ വെള്ളക്കെട്ട് പരിഹരിക്കാൻ ശാസ്ത്രീയവും പ്രയോഗികവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വളഞ്ഞമ്പലം എന്റെ ഭൂമിയിൽ ഡിസംബർ 1ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡെവല്മെന്റ് വാച്ച് സെമിനാർ നടത്തും. സെമിനാറിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകും. ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ശാസ്ത്രജ്‌ഞൻ ഡോ. കെ.വി തോമസ്, റിട്ട. വാട്ടർ അതോറിട്ടി ചീഫ് എൻജിനീയർ പി.എ ഷാനവാസ് എന്നിവർ വിഷയാവതരണം നടത്തും.