camp
പെരിങ്ങാലയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കോലഞ്ചേരി മെഡിക്കൽ മിഷൻ കമ്മ്യൂണി​റ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അക്കാമ്മ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല, അധികാരിമൂല എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തവും എലിപ്പനിയും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരള പ്രവാസി സംഘം കോലഞ്ചേരി ഏരിയാ കമ്മി​റ്റിയും ജനകീയ കൂട്ടായ്മ ലീഫ് കുന്നത്തുനാടിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ കമ്മ്യൂണി​റ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അക്കാമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ 10 ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവും തൃപ്പൂണിത്തുറ ഡി.ഡി.സി യിലെ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റും ക്യാമ്പിൽ പരിശോധനയും മരുന്നു വിതരണവും നടത്തി. റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ കബീർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വിജയകുമാർ, പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാർ, പത്മകുമാരി വിശ്വനാഥൻ, ലീഫ് അംഗങ്ങളായ കെ.ഇ സലീം, സരോജിനി തങ്കപ്പൻ, അലി അക്ബർ, പ്രദീപ്, ജയകുമാർ, ജലീൽ, ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.