കിഴക്കമ്പലം: പട്ടിമറ്റം മാർ കൂറിലോസ് ഹയർസെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ നിർവഹിച്ചു. ഫാ.ഷാനു.കെ.പൗലോസ്, പി.കെ.പൗലോസ്, ഫാ.ഷിബു ചെറിയാൻ, സാബു പീറ്റർ, റെജി.സി.വർക്കി, പ്രിൻസിപ്പൽ ബിനു കുര്യൻ, ഹെഡ്മിസ്ട്രസ് ബീന.എൻ.മാത്യു, കെ.പി.ബിനു എന്നിവർ സംസാരിച്ചു.