കൊച്ചി: പൂർണവളർച്ചയെത്താതെ ജനിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് എറണാകുളം ലൂർദ് ആശുപത്രിയിൽ ബോധവത്കരണ സെമിനാർ 'പ്രീമി - ഗാല 2019' സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30 ന് ഇൻഡ്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് കേരള പ്രസിഡന്റ് ഡോ. എം. നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മാസം തികയാതെ ജനിച്ച കുട്ടികൾക്ക് 'ശരിയായ ചികിത്സ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് നൽകുക' എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രിമച്ചൂരിറ്റി ദിനത്തോടനുബന്ധിച്ച് ലൂർദ് ആശുപത്രിയും നാഷണൽ നിയോനാറ്റോളജി ഫോറവും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അദ്ധ്യക്ഷത വഹിക്കും. നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ലൂർദ് ആശുപത്രി നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. റോജോ ജോയിയും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ജോസഫും നേതൃത്വം നൽകും. രജിസ്റ്റർ ചെയ്യുന്നതിനും വിവരങ്ങൾക്കും: 0484 4121234.