കൊച്ചി : പനങ്ങാട്ടെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഡിസംബർ മൂന്നിന് പൊതുജനങ്ങൾക്ക് സന്ദർശിക്കാം. അക്വേറിയം, മ്യൂസിയം, ഹാച്ചറി എന്നിവ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസിലാക്കാനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം ലഭിക്കും. രാവിലെ 10 മുതൽ 4 വരെയാണ് ഓപ്പൺ ഡേ. ഫോൺ : 9809800220.