nirmala
വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി മൂവാറ്റുപുഴ നിര്‍മ്മല കോളേജ് അദ്ധ്യാപിക ഡോ. സി. നോയല്‍ റോസിനെ ആദരിക്കുന്നു. ഡോ. ജെയിംസ് മാത്യു, ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ തുടങ്ങിയവര്‍ സമീപം

മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പുവഴി നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മല കോളേജ് മലയാളം അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. സിസ്റ്റർ നോയൽ റോസിനെ ആദരിച്ചു. മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് ഹൈസ്‌കൂളാണ് സിസ്റ്റർ നോയലിനെ ആദരിക്കാനായി തിരഞ്ഞെടുത്തത്.
നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ജോർജി നീറനാൽ, ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ വി.സി. സ്‌കറിയ, അദ്ധ്യാപകരായ സുനിമോൾ, ശ്രീജ, അമൽ തുടങ്ങിയവരും വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്നു.