കൊച്ചി:വർഷം രണ്ടായെങ്കിലുംറോറോനിലയില്ലാക്കയത്തിൽ തന്നെ .കടലിലേക്ക് ഒഴുകിപ്പോയും എൻജിൻ കേടായും കൊച്ചിയുടെ റോറോതുഴയുന്നു. കോർപ്പറേഷനിലെ ഭരണമാറ്റ തർക്കങ്ങളിൽപ്പെട്ട് ഉലയുകയാണ് സർവീസ്. നഗരവികസനത്തിനായി സർക്കാർ നൽകിയ പ്ലാൻ ഫണ്ടിൽ നിന്ന് 18 കോടി രൂപ ചെലവഴിച്ചാണ് രണ്ടു റോ റോ ജങ്കാറുകൾഇറക്കിയത്. കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കും സമയമില്ല, താത്പര്യവുമില്ല. ഫലമോ പെരുവഴിയിലാകുന്നത് യാത്രക്കാർ.
കെ. എസ്.ഐ.എൻ.സിയാണ് ( കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ) ആണ് സർവീസ് നടത്തുന്നത്. രണ്ടു മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ നഗരസഭയും ഏജൻസിയും തമ്മിൽ കരാർ ഒപ്പിടുന്നതിന് തീരുമാനമായെങ്കിലും നടപ്പായില്ല. നിലവിൽ വ്യക്തമായ ഒരു ധാരണാപത്രം പോലും റോറോയ്ക്ക് ഇല്ല.
കരാർ ഒപ്പിടുന്നതിന് ആറു മാസം മുമ്പ് നടന്ന കൗൺസിൽ യോഗം അനുമതി നൽകിയെങ്കിലും നഗരസഭ മുന്നോട്ടുവച്ച ചില നിബന്ധനകളോടുള്ള എതിർപ്പ് മൂലം ഒപ്പിടാൻ വിസമ്മതിച്ചുവെന്ന് മാത്രമല്ല സർവീസിൽ നിന്നു പിൻമാറുമെന്ന് ഭീഷണിപ്പെടുത്താനും കെ.എസ്.ഐ.എൻ.സി മടിച്ചില്ല.
നഗരസഭ മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ
ചെലവുകൾ കഴിഞ്ഞ് വരുമാനം തുല്യമായി പങ്കിടണം
സംയുക്ത അക്കൗണ്ട്
സർവീസ് മുടങ്ങിയാൽ 5000 രൂപ പ്രതിദിന പിഴ
അപ്രായോഗികമെന്ന് ഏജൻസി
സംയുക്ത ബാങ്ക് അക്കൗണ്ട് വേണമെന്ന ആവശ്യം അപ്രായോഗികമാണ്. ഇക്കാര്യം തദ്ദേശ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സർവീസ് തടസപ്പെട്ടാൽ പിഴ നൽകണമെന്ന നിർദേശത്തോടും എതിർപ്പുണ്ട്. ലാഭവിഹിതമായി 13 ലക്ഷം രൂപയുടെ ഡി.ഡി. അടുത്തകാലത്ത് കോർപ്പറേഷന് കൈമാറി. അടുത്ത വർഷം ഓരോ റോ റോ വീതം അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷാപ്പിൽ കയറ്റും. ആ സമയത്ത് ഒരു ജങ്കാർ സർവീസ് കൊണ്ട് യാത്രാ ക്‌ളേശം പരിഹരിക്കാൻ കഴിയില്ല. ഇക്കാര്യം പരിഗണിച്ച് മൂന്നാമതൊരു ജങ്കാർ കൂടി നിർമ്മിക്കണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടുമെന്ന്കെ.എസ്.ഐ.എൻ.സി വക്താവ്പറഞ്ഞു
സർവീസിൽ നിന്ന് ലഭിക്കുന്ന വരുമാനം സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്തുവിടാൻ ഏജൻസി തയ്യാറാവാത്തതിൽ ദുരൂഹതയുണ്ട്. . റോ റോ ജങ്കാറിനൊപ്പം 1.85 കോടി രൂപ മുടക്കി നിർമ്മിച്ച ബോട്ട് ഇപ്പോൾ സർവീസ് നടത്താതെ തുരുമ്പെടുക്കുകയാണ്. ഫലപ്രദമായ നടപടി വേണം
കെ.ജെ.ആന്റണി
പ്രതിപക്ഷ നേതാവ്
നിലവിലെ സർവീസ്
രാവിലെ 6 മുതൽ രാത്രി 8 വരെ
രണ്ടാം റോ റോ രാവിലെ 8.30 മുതൽ രാത്രി 10 വരെ