മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കെ.എം.എൽ.പി. സ്‌കൂളിലെ രക്ഷിതാക്കൾക്കായി ഇന്ന് രാവിലെ 10 ന് സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ ബോധവത്കരണ ക്ലാസ് സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കൺവീനർ ശ്രീകുമാർ നെടുമ്പാശ്ശേരി നിർവ്വഹിക്കും. ബി.ആർ.സി. ട്രെയിനർ ആനി മാത്യു ക്ലാസ് നയിക്കും. യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് അസീസ് പുഴയ്ക്കര അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ് സ്വാഗതം പറയും.