കൊച്ചി :ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 318 സിയുടെ നേതൃത്വത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്ലബ്ബുകളിലെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ സർഗോത്സവം 2019 നടൻ വിനീത് ഉദ്ഘാടനം ചെയ്തു.
ഗവർണർ രാജേഷ് കോളരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.സി. ജയിംസ്, ദാസ് മങ്കിടി, എം. ശിവാനന്ദൻ, മോനമ്മ കോക്കാട്, എബ്രഹാം ജോൺ, ഡോ. ജിത ജീവൻ, വിൻസന്റ് കല്ലറയ്ക്കൽ, കുര്യൻ ആന്റണി, ജോർജ് സാജു, ജോസ് മങ്കിലി എന്നിവർ സംസാരിച്ചു. സർഗ്ഗോത്സവം കലാമത്സരങ്ങളിൽ റീജണൽ എട്ട് ഒന്നും റീജണൽ 4 രണ്ടും റീജണൽ 3 ന് മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് നടൻ വിനീത് സമ്മാനദാനം നടത്തി.