ആലുവ: എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന അണ്ടർ 17 ഇന്റർ സ്‌കൂൾ ഫുട്‌ബാൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ജില്ലയിലെ 16 സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആദ്യദിവസം സെന്റ്. ജോസഫ് എച്ച്.എസ്.എസ് കിഴക്കമ്പലം, ഗവ. എച്ച്.എസ്.എസ് വാഴക്കുളം, എസ്.എൻ എച്ച്.എസ്.എസ് അയ്യപ്പൻകാവ്, ഗവ. എച്ച്.എസ്.എസ് പൂതൃക്ക എന്നീ സ്‌കൂളുകൾ വിജയികളായി. നാളെ സമാപിക്കും.