അങ്കമാലി: കെ.എൽ.എം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം നടത്തും. 30 ന് രാവിലെ 9 മുതൽ 12വരെ അങ്കമാലി എസ്.എൻ.ഡി.പി ശാഖാ ഹാളിൽ വച്ച് 4 വയസുമുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് 4 വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തുന്നത് . വിജയികൾക്കു് സമ്മാനങ്ങളും ട്രോഫിയും നൽകും. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും നൽകും. താത്പര്യമുള്ളവർ രജിസ്‌റ്റർ ചെയ്യണം. ഫോൺ: 0484 2453459.