പറവൂർ : ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ മിനിമാരത്തൺ നാളെ കൂനമ്മാവിൽ നടക്കും. കുനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ, എക്സൈസ് വകുപ്പ്, ആരോഗ്യവിഭാഗം എന്നിവ സംയുക്തമായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. രാവിലെ ഏഴിന് സ്കൂൾ അങ്കണത്തിൽ നിന്നാരംഭിക്കുന്ന മാരത്തൺ എറണാകുളം എക്സൈസ് കമ്മീഷണർ സജിത്ത്കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. വരാപ്പുഴ മാർക്കറ്റ്, എസ്.എൻ.ഡി.പി കവല വഴി തിരിച്ച് സ്കൂളിൽ എത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം അഡി. സി.ജെ.എം സലീന ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ഡിക്സൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിക്കും. വിവിധ സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകൾ ഉൾപ്പെടെ മുന്നൂറിലധികം കുട്ടികളും പി.ടി.എ അംഗങ്ങളും മാരത്തണിൽ പങ്കെടുക്കും. എക്സൈസ്, പൊലീസ് വിഭാഗങ്ങളുടെ ബോധവത്കണ ക്ലാസും കലാപരിപാടികളും നടക്കും.