ആലുവ: വിദേശത്ത് നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 184 കാർട്ടൻ സിഗരറ്റ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. ദുബായിൽ നിന്നുവന്ന കാഞ്ഞങ്ങാട് സ്വദേശിയിൽ നിന്ന് 112 കാർട്ടനും പോണ്ടിച്ചേരി സ്വദേശിയിൽ നിന്ന് 72 കാർട്ടൻ സിഗരറ്റുമാണ് പിടിച്ചെടുത്തത്. വിദേശ സിഗരറ്റായതിനാൽ ഇവയിൽ നിയമപരമായ മുന്നറിയിപ്പൊന്നുമില്ല. ഒരു കാർട്ടൻ സിഗരറ്റിന് 1500 രൂപയോളം വിലവരും. സിഗരറ്റ് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയ ആളെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ കസ്റ്റംസ് നിരീക്ഷണത്തിലാണ്.