നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 50 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു. എയർ ഇന്ത്യ എക്സ് പ്രസിൽ കൊച്ചിയിൽ നിന്ന് ദുബായിയിലേക്ക് പോകാനെത്തിയ അങ്കമാലി സ്വദേശിയിൽ നിന്നാണ് വിദേശ കറൻസി പിടിച്ചത്. അമേരിക്കൻ ഡോളർ, യു.എ.ഇ ദിർഹം, സൗദി റിയാൽ എന്നിവയാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.