കൊച്ചി:വാഹനാപകടങ്ങൾ കുറയ്ക്കാൻ നിയമം കർശനമാക്കണമെന്ന് ടെക്‌സാസിലെ ഫോർട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി ജോർജ് പറഞ്ഞു. അടിസ്ഥാനസൗകര്യം ഇല്ലാത്തതും നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ കർശനമാക്കാത്തതുമാണ് ഇതിനുകാരണം. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് 15000വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തനിക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നത് പ്രസിഡൻഷ്യൽ ഭരണം നിലനിൽക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ.എം.എസ് സുനിൽ, വി.എം സിദ്ദിഖ്, കോശി സാമുവൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.