കിഴക്കമ്പലം: കോലഞ്ചേരി സബ് ജില്ല വിദ്യാരംഗം സർഗോത്സവം കുമ്മനോട് ഗവ. യു.പി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം ജോളി ബേബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. എ.ഇ.ഒ അബ്ദുൾ സലാം, ബി.പി ഒ രമാഭായി, ഹെഡ്മിസ്ട്രസ് എം.പി ജയ, പഞ്ചായത്തംഗം വാഹിദ മുഹമ്മദ്, ദേവരാജൻ, സിന്ധു രാജൻ,പി. വിഎൽദോസ് തുടങ്ങിയവർ സംസാരിച്ചു നാടക സംവിധായകൻ സി.സി കുഞ്ഞുമുഹമ്മദിനെ വേദിയിൽ ആദരിച്ചു.